ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ? ഛെ തെറ്റി, ഈ കൃഷിയിടം നിറയെ ഫോറസ്റ്റാണല്ലോ.....

ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ? ഛെ തെറ്റി, ഈ കൃഷിയിടം നിറയെ ഫോറസ്റ്റാണല്ലോ.....
Feb 6, 2025 12:10 PM | By PointViews Editr

കണ്ണൂർ:- വനമേത് കൃഷിയിടമേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സസ്യ നിബിഢമായിരുന്നു മലയോരം എന്നതിനാൽ കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ട നിരവധി പഞ്ചായത്തുകൾ കേരളത്തിലുണ്ടായിരിക്കെ കണിച്ചാർ പഞ്ചായത്തും വനം വകുപ്പും പറയുകയാണ് കൃഷിയിടങ്ങളിലെ കാട് വെട്ടിത്തെളിക്കാത്ത പക്ഷം കർഷകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്. വന്യ ജീവികളൊന്നും ഇപ്പോൾ കാട്ടിൽ ഇല്ലന്നും അവയെല്ലാം കൃഷിയിടങ്ങളിലേക്ക് ചേക്കേറിയെന്നുമാണ് പഞ്ചായത്തും വനം വകുപ്പും പറയുന്നത്. രണ്ടായാലും അത് പഞ്ചായത്ത് ഭരിക്കുന്നവരുടെയും കാട് ഭരിക്കുന്നവരുടെയും കഴിവുകേടാണ്.

കൃഷിയിടങ്ങൾ കാടു മൂടി കിടക്കുന്നതാണ് ജനവാസ കേന്ദ്രങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നതിന് കാരണം എന്ന ആരോപണം വനം വകുപ്പ് ഉന്നയിച്ചതിന് പിന്നാലെയാണ് പഞ്ചായത്തുകളും അതിനെ പിന്തുണച്ച് രംഗത്ത് വന്നത്. കൃഷിയിടങ്ങളിലെ കാട് വെട്ടി തെളിക്കണമെന്നും അല്ലാത്ത പക്ഷം കർശനമായ നിയമ നടപടി സ്വീകരിക്കും എന്നും മലയോരത്തെ എല്ലാ പഞ്ചായത്തുകളും കർഷകർക്ക് നിർദേശം നൽകിയിരിട്ടുണ്ട്. കർഷകർ സ്വന്തം ചെലവിൽ കൃഷിയിടം തെളിക്കണം എന്നാണ് പഞ്ചായത്തുകൾ നിർദേശിച്ചിട്ടുള്ളത്. കാട് വെട്ടി തെളിച്ചില്ലെങ്കിൽ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പഞ്ചായത്തുകൾ വ്യക്ത‌മാക്കിയിട്ടില്ല. ചെയ്യാവുന്ന നിയമ നടപടി കർഷകനെ പിഴിഞ്ഞ് പിഴ ഈടാക്കുക എന്ന ക്രൂരതയാകും. ഇത് ഒരു പഞ്ചായത്ത് മാത്രം നടത്തുന്ന ക്രൂരതയല്ല. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് തന്നെ നൽകിയ നിർദ്ദേശമാണെന്നാണ് വിവിധ പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന വിവരം.അപ്പോൾ സർക്കാർ തന്നെ കർഷക പീഢനത്തിന് തുനിഞ്ഞിറങ്ങിയാതെന്ന് വ്യക്തം. കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ തേരാ പാര പുലി ഓടി നടക്കുന്നത് സംബന്ധിച്ച് വാർഡിൻ്റെ മെമ്പർ വിളിച്ചു ചേർത്ത കർഷക യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫീസർ പങ്കെടുക്കാതെ മുങ്ങിയതും ഇത്തരം വിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ്. ജനങ്ങൾ പങ്കെടുക്കുന്ന യോഗത്തിനെന്നും പറഞ്ഞ് ആഘോഷമായി എത്തിയ റേഞ്ചർ പഞ്ചായത്ത് ഓഫീസിൽ ഒരു തട്ടിക്കൂട്ട് യോഗം ചേർന്ന് പാർട്ടി തീരുമാനം പാലിച്ചതായാണ് റിപ്പോർട്ട്. യോഗത്തിൽ കർഷകരെ ഏതൊക്കെ വിധത്തിൽ ഒതുക്കാമെന്നതിനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ച് പുലി ചെയ്യുന്ന അപരാധമെല്ലാം ക്രിഷി ചെയ്യുന്നവൻ്റെ തലയിൽ ചാർത്താനുള്ള വഴി പഞ്ചായത്തിനെ ചുമതലപ്പെടുത്തിയാണ് ജനകീയ യോഗം തുടങ്ങിയതിന് ശേഷം രഹസ്യ യോഗം അവസാനിപ്പിച്ച് റേഞ്ചർ കടന്നുകളഞ്ഞത്. ചെലവൊക്കെ ജനകീയ യോഗത്തിൽ പോയ വകയിൽ എഴുതിയെടുക്കുകയും ചെയ്യും. ജനകീയ യോഗത്തിലും പഞ്ചായത്തിൻ്റെ നോട്ടിസിലെ വിഷയം ചർച്ചയായിരുന്നു. നോട്ടിസ് നൽകിയ ശേഷം പിഴ ഈടാക്കുകയാണ് പഞ്ചായത്തുകൾ ലക്ഷ്യമിടുന്ന നിയമ നടപടി എന്നാൽ വന്യജീവി ശല്യം രൂക്ഷമായ ഇക്കാലത്ത് വനം വകുപ്പിൻ്റെ ആരോപണത്തെ പിന്തുണച്ച് പഞ്ചായത്തുകൾ നോട്ടിസും ഇറക്കിയതിന് എതിരെ കർഷകരിൽ പ്രതിഷേധം ശക്തമാകുകയാണ്. കൃഷിയിടങ്ങൾ കാടു മൂടുന്നതിൻ്റെ കാരണം എന്താണെന്ന് പഠിക്കാതെയും പ്രായോഗികമാകുന്ന പരിഹാരങ്ങൾ കാണാതെയുമാണ് വനം വകുപ്പിൻ്റെ വന്യജീവികളെ സംരക്ഷിക്കാൻ പഞ്ചായത്തുകൾ കർഷകന് എതിരെ നിലപാട് എടുക്കുന്നത് എന്നാണ് ആരോപണം. വനം വകുപ്പിൻ്റേയും പഞ്ചായത്തുകളുടേയും ആരോപണങ്ങൾക്ക് എതിരെ കർഷക സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ കഴിയേണ്ട വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ കർഷകർ സ്വന്തം ചെലവിൽ കൃഷിയിടം തെളിച്ചു കൊടുക്കണം എന്ന് പറയുന്നതിൽ ന്യായമില്ലെന്ന് കിഫ ജില്ല പ്രസിഡൻ്റ് പ്രിൻസ് ദേവസ്യ പറഞ്ഞു. എന്തുകൊണ്ട് കൃഷിയിടങ്ങൾ കാടു മൂടി കിടക്കുന്നു എന്ന് പഠിച്ച് പരിഹാരം കാണാനാണ് പഞ്ചായത്തുകൾ ശ്രമിക്കേണ്ടതെന്നു. കിഫ പ്രസിഡൻ്റ് പറഞ്ഞു വന്യജീവികളെ പ്രതിരോധിക്കാൻ കൃഷിയിടങ്ങൾ തെളിഞ്ഞു കിടക്കുന്നത് ഉപകാര പ്രദമാണെങ്കിലും അതുകൊണ്ട് വന്യജീവി ശല്യം ഇല്ലാതാകും എന്ന് കരുതാനാകില്ല എന്ന് കേളകം പഞ്ചായത്ത് അംഗം ജോണി പാമ്പാടിയിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ കൃഷിയിടങ്ങൾ വൃത്തിയാക്കുന്നതിനും കൂടുതൽ ഉൽപാദന ക്ഷമമാക്കി മാറ്റുന്നതിനും നിയോഗിക്കാൻ സർക്കാർ തയാറാകണം അതിലൂടെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങളും വരുമാനവും വർധിക്കുന്നതിനൊപ്പം കാർഷിക മേഖലയും നേട്ടമുണ്ടാക്കുമെന്നും ജോണി പാമ്പാടിയിൽ പറയുന്നു. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില കിട്ടാത്തതിനാൽ പരമ്പരാഗത കർഷകർ കൃഷികൾ നിർത്തി വച്ചിരിക്കുകയാണ് അതുകൊണ്ടാണ് കൃഷിയിടങ്ങളിൽ കാട് വളർന്നത്. ഉൽപന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കിയാൽ കർഷകർ വീണ്ടും കൃഷിക്ക് തയാറാകും. കാടു മൂടിയ കൃഷിയിടങ്ങളിൽ ബഹുഭൂരിപക്ഷവും ഇടത്തരം, ചെറുകിട കർഷകരുടേതാണ്. കൃഷി നഷ്‌ടമായതോടെ ഇവർ മറ്റ് തൊഴിൽ മേഖലകളിലേക്ക് തിരിഞ്ഞു. നിലവിൽ കാടു മൂടിയ കൃഷിയിടങ്ങൾ തെളിക്കണം എങ്കിൽ വലിയ തുക ചെലവാക്കേണ്ടതായി വരും ഉൽപാദനപരമല്ലാത്ത ഈ ചെലവ് താങ്ങാൻ പല കർഷകർക്കും ഇന്ന് സാധിക്കില്ല. വയക്ക് യന്ത്രം ഉപയോഗിച്ചാൽ തന്നെ മണിക്കൂർ ഒന്നിന് 350 രൂപ വീതം നാട്ടിൻപുറത്ത് കൂലി നൽകണം. ചെറുകിട, ഇടത്തരം കർഷകർക്ക് കൈവശ ഭൂമി വയക്കിയാൽ വൻ തുക ചെലവാകും. വരുമാനം വർധിക്കുകയുമില്ല. വന്യജീവികൾ കാടിറങ്ങി വന്നതോ അതുമല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്ന് വനം വകുപ്പ് തന്നെ കൊണ്ടുവന്ന് അഴിച്ചു വിട്ടതോ ആണ്. അതിനെ പ്രതിരോധിക്കാൻ കർഷകർ പണം ചെലവാക്കണം എന്ന് പറയാനാകില്ല. കാടു പിടിച്ച കൃഷിയിടങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് മുൻപ് പഞ്ചായത്തുകൾ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ പദ്ധതികൾ തയാറാക്കണം. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് കൃഷിയിടങ്ങളിലെ ഉൽപാദനം വർധിപ്പിക്കാൻ പദ്ധതി ഉണ്ടാകണം. പക്ഷെ ഇതിനൊന്നും സർക്കാരിന് സമയമില്ല. പഞ്ചയത്ത് ഭരിക്കുന്നവർക്ക് സാധാര കർഷകൻ്റെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ല. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം റാങ്ങുകയും പാർട്ടി യൂണിയൻ നേതാക്കൾ പറയുന്നതുപോലെ മാത്രം ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് റാൻ മൂളുകയാണ് ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളുടെ ഏക ജോലി. ഉദ്യോഗസ്ഥനയം അടിച്ചേൽപ്പിക്കുന്ന പഞ്ചായത്തീരാജ് നിയമ വ്യവസ്ഥകൾ ഒഴിവാക്കി ശരിയായ പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തിലേക്ക് കർഷകരും സാധാരണ ജനങ്ങളുമെത്തണം. നാട് എങ്ങനെ ഭരിക്കണം എന്ന് വനം വകുപ്പ് തീരുമാനിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. അതിൻ്റെ മാരക വേർഷൻ ആണ് വിജയനും ശശിയും ചേർന്ന് തയാറാക്കി കൊണ്ടുവന്ന വനനിയമ ഭേതഗതി ബില്ല്. പ്രതിപക്ഷത്തിൻ്റെയും കിഫയടക്കമുള്ള കർഷക സംഘടനകളുടേയും ഇടപെടലുകളാണ് തൽക്കാലം കർഷകരെ രക്ഷിച്ചത്.

Is this forest full of forest? Cheh wrong, this farm is full of forest.....

Related Stories
ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

Mar 8, 2025 08:25 AM

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ...

Read More >>
അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.

Feb 20, 2025 01:27 PM

അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.

അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും...

Read More >>
ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത മലയോരത്തിൻ്റെ കഴുത്തൊടിക്കുമോ?

Feb 13, 2025 01:06 PM

ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത മലയോരത്തിൻ്റെ കഴുത്തൊടിക്കുമോ?

ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത...

Read More >>
ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ കിടപ്പുമുറിയിലേക്കോ?

Feb 10, 2025 08:53 AM

ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ കിടപ്പുമുറിയിലേക്കോ?

ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ...

Read More >>
നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു പോകില്ല.

Feb 4, 2025 08:17 AM

നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു പോകില്ല.

നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു...

Read More >>
മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് !?.......

Jan 23, 2025 06:47 AM

മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് !?.......

മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക്...

Read More >>
Top Stories